തിരുവനന്തപുരം: ഷുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. മട്ടന്നൂരിൽ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കോൺഗ്രസ് ഇതുവരെ പറഞ്ഞിരുന്ന വസ്തുത, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചെന്നും സുധാകരൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. …
Read More »ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി
ബെംഗളൂരു: തലസ്ഥാന തർക്കത്തിൽ നിലപാട് വ്യക്തമാക്കി ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് പറഞ്ഞു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളൂരുവിൽ നടന്ന വ്യവസായ കോൺക്ലേവിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. സർക്കാരിന്റെ ഭരണം വിശാഖപട്ടണത്ത് നിന്ന് തന്നെ നടത്തും. കുർണൂൽ തലസ്ഥാനമാണെന്ന് പറയാൻ കഴിയില്ല, പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ, കോസ്മോപൊളിറ്റൻ സംസ്കാരം, തുറമുഖ നഗരം എന്നിവ കാരണം …
Read More »വെളിപ്പെടുത്തലിന് മറുപടി; ആകാശ് തില്ലങ്കേരിക്കെതിരെ തെളിവുകൾ പുറത്ത് വിട്ട് ഡിവൈഎഫ്ഐ
കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഡി.വൈ.എഫ്.ഐ തെളിവുകൾ പുറത്തുവിട്ടു. ഷാജറിൽ നിന്ന് ട്രോഫി വാങ്ങാൻ ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഷാജറിന്‍റെ പാർട്ടി അംഗത്വം എടുത്തുകളയാനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായ …
Read More »കൊലപാതകം നടത്തിയത് പാർട്ടിക്ക് വേണ്ടി; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി
കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. “എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് …
Read More »ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്ത്: സ്വപ്ന സുരേഷ്
ബെംഗളൂരു: ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്താണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രധാന പങ്കുണ്ടെന്നും താനും കേസിൽ പ്രതിയായാൽ മാത്രമേ പൂർണത വരൂവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ പ്രമുഖരുടെയും പങ്ക് പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ‘ശിവശങ്കറിന്‍റെ അറസ്റ്റിൽ സങ്കടമുണ്ട്. പക്ഷേ, ഇത് അവിടെ അവസാനിക്കുന്നില്ല. ഇതിൽ …
Read More »അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു; പ്രതികരണവുമായി വി മുരളീധരൻ
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
Read More »അറസ്റ്റ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടി; ശിവശങ്കർ വിഷയത്തിൽ കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം പറഞ്ഞു. ശിവശങ്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. അതേസമയം ശിവശങ്കറിന്‍റെ അറസ്റ്റിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒന്നാം പിണറായി സർക്കാരിലെ മൂടിവെക്കപ്പെട്ട അഴിമതികൾ ഓരോന്നായി …
Read More »കോൺഗ്രസിൽ അഴിച്ചുപണി; കൂടുതൽ നിർദ്ദേശങ്ങളുമായി ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി. കെ.പി.സി.സി ഭാരവാഹികളെയും പകുതി ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റാനാണ് ആലോചന. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പുനഃസംഘടനയായിരിക്കും നേതൃത്വത്തിന്‍റെ പ്രധാന അജണ്ട. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചു പോകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. കെ സുധാകരൻ പ്രസിഡന്‍റായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ പരീക്ഷണമായാണ് കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ …
Read More »സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകൾ കാണാം; പദ്ധതിയുമായി മന്ത്രി അനുരാഗ് ഠാക്കൂർ
മുംബൈ: ഇന്ത്യയിൽ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ കാണാവുന്ന തരത്തിൽ ടിവികളിൽ തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. പദ്ധതി നടപ്പാക്കിയാൽ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകൾ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ കാണാൻ കഴിയും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിർമ്മാതാക്കളോട് ടി വി സെറ്റുകളിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് …
Read More »മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്; മാസവാടക 85,000 രൂപ
തിരുവനന്തപുരം: സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ലാത്തതിനാല്‍ മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്. തൈക്കാട് ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീട് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് കണ്ടെത്തിയത്. ടൂറിസം വകുപ്പാണ് വാടക നൽകുക. മന്ത്രിയുടെ താമസത്തിനായി വീട് നന്നാക്കും. വഞ്ചിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
Read More »