Breaking News

Politics

ബന്ധുക്കള്‍ക്ക് ജോലി അവകാശമല്ല; സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ താക്കീത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്. അധികാരത്തിൽ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാർട്ടിയിൽ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തിൽ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ഡിസംബർ 21, 22 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശന വിലയിരുത്തലുകൾ. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അർഹതപ്പെട്ടവരുടെ ജോലികൾ നേതാക്കൾ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം …

Read More »

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിലാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. …

Read More »

മുഖ്യമന്ത്രിയുടെ സന്ദർശനം; തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. സിആർപിസി സെക്ഷൻ 151 പ്രകാരം ഷാനിബ് കരുതൽ തടങ്കലിലാണെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് …

Read More »

ഷുഹൈബ്, പെരിയ കൊലക്കേസുകൾ; അഭിഭാഷകര്‍ക്കായി സര്‍ക്കാർ ചെലവിട്ടത് 2.11 കോടി

തിരുവനന്തപുരം: ഷുഹൈബ് വധം വീണ്ടും ചർച്ചയാകുന്നതിനിടെ കേസിൽ ഉൾപ്പെട്ട അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്ത്. ഷുഹൈബ് വധക്കേസും പെരിയ ഇരട്ടക്കൊലപാതക കേസും സി.ബി.ഐക്ക് കൈമാറാതിരിക്കാൻ കേരളത്തിന് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതിന് സർക്കാർ ചെലവഴിച്ചത് 2.11 കോടി രൂപയാണ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ 1.14 കോടി രൂപയും ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും ചെലവഴിച്ചു. ഷുഹൈബ് വധക്കേസിൽ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് …

Read More »

ജി.എസ്‌.ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ; ധനമന്ത്രി പങ്കെടുക്കും

ന്യൂ ഡൽഹി: ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ. പാൻമസാല, ഗുഡ്ക എന്നിവയുടെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജി.എസ്.ടി പരാതികൾക്കായി ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തും. സിമന്‍റ് ജി.എസ്.ടി കുറയ്ക്കൽ, ഓൺലൈൻ ഗെയിം ടാക്സ് എന്നിവയും യോഗത്തിൽ പരിഗണിച്ചേക്കും. എജി സാക്ഷ്യപ്പെടുത്തിയ ജി.എസ്.ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയില്ലെന്ന ധനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് യോഗം. വിഷയത്തിൽ സംസ്ഥാനത്തിന്‍റെ വിശദീകരണം ധനമന്ത്രി കെ എൻ …

Read More »

ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന്

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാർട്ടിയുടെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷന്‍റെ നടപടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. ചിഹ്നം ‘തീപ്പന്തം’ ആണ്. കഴിഞ്ഞ വർഷം ജൂൺ 22ന് …

Read More »

ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ്-ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആർ.എസ്.എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചർച്ചകളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർ.എസ്.എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളി ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്തക്ക് തുല്യമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം …

Read More »

അദാനി കേസ്; മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ, കേന്ദ്രം കൈമാറാൻ ശ്രമിച്ച മുദ്രവച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. എല്ലാം സുതാര്യമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി നിയോഗിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകളും പരിഗണിക്കേണ്ട വിഷയങ്ങൾ …

Read More »

നിശബ്ദ പ്രചാരണവേളയിൽ സോഷ്യൽ മീഡിയയിലൂടെ വോട്ട് തേടരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയിൽ സോഷ്യൽ മീഡിയയിൽ വോട്ട് അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരുന്ന തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണവേളയിൽ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയ …

Read More »

തുർക്കി ഭൂകമ്പം; സഹായധനം പ്ലാസ്റ്റിക് കാരിബാഗിൽ നൽകി താലിബാന്‍ സന്നദ്ധ സംഘടന

ഖത്തർ : തുർക്കി ഭൂചലനത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാൻ്റെ കീഴിൽ വരുന്ന സഹായ സംഘടന തുർക്കിക്ക് നൽകിയ സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ സഹായ സംഘടന തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി സംഭാവന ചെയ്തത് 50,000 ഡോളർ (41 ലക്ഷത്തിലധികം രൂപ) ആണ്.  യുഎസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കായി …

Read More »