Breaking News

ബന്ധുക്കള്‍ക്ക് ജോലി അവകാശമല്ല; സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ താക്കീത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്. അധികാരത്തിൽ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാർട്ടിയിൽ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തിൽ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ഡിസംബർ 21, 22 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശന വിലയിരുത്തലുകൾ.

പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അർഹതപ്പെട്ടവരുടെ ജോലികൾ നേതാക്കൾ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം നടപടികൾ ഉണ്ടാക്കുന്നത്. ഇത് പാർട്ടിയും ജനങ്ങളും തമ്മിൽ അകൽച്ച ഉണ്ടാക്കുന്നു എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്‍റെ നിരാശകൾ പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും രേഖയിൽ പറയുന്നു.

കുറച്ചുകാലം പാർട്ടിയിൽ പ്രവർത്തിച്ചാൽ തൊഴിൽ നൽകേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചാണ് പുതുതലമുറ കേഡർമാരെ ഘടകങ്ങൾ വളർത്തേണ്ടതെന്നും രേഖയിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …