Breaking News

വനിതാ പ്രിമിയർ ലീഗ് ലേലത്തിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; ഒരു കോടി ക്ലബ്ബിൽ 10 പേർ

മുംബൈ: ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ തിളങ്ങി സ്മൃതി മന്ദാന. 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സ്മൃതിയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം. ഇംഗ്ലീഷ് ഓൾറൗണ്ടർ നാറ്റ് സിവർ (മുംബൈ ഇന്ത്യൻസ്), ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ (ഗുജറാത്ത് ജയന്‍റ്സ്) എന്നിവരാണ് 3.2 കോടി രൂപ വീതം നേടി രണ്ടാം സ്ഥാനത്ത്.

2.6 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ, 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ഇന്ത്യൻ ബാറ്റർ ജമൈമ റോഡ്രിഗസ് എന്നിവരും ആദ്യ അഞ്ച് പ്രതിഫല പട്ടികയിൽ ഇടം നേടി. ലേലത്തിൽ 10 ഇന്ത്യൻ താരങ്ങൾ ഒരു കോടിയിലധികം രൂപ പ്രതിഫലം നേടി.

ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായ 26 കാരിയായ സ്മൃതി വിലയേറിയ കളിക്കാരിയായി മാറിയപ്പോൾ നിലവിലെ ക്യാപ്റ്റൻ ഹർമൻപ്രീതിന് പ്രതീക്ഷിച്ച പ്രതിഫലം ലഭിച്ചില്ല. 1.8 കോടി രൂപയ്ക്കാണ് ഹർമനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച യുവതാരം ഷഫാലി വർമ്മ പ്രതിഫലത്തിന്‍റെ കാര്യത്തിൽ ഹർമനെക്കാൾ മുന്നിലായിരുന്നു. രണ്ട് കോടി രൂപയ്ക്കാണ് ഷഫാലിയെ ഡൽഹി ടീമിൽ ഉൾപ്പെടുത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …