Breaking News

മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല; അദാനി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ

ന്യൂ ഡൽഹി: അദാനി വിവാദത്തിൽ കേന്ദ്രത്തിനും ബിജെപിക്കും ഒന്നും മറയ്ക്കാനോ, ഭയക്കാനോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അദാനി വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻ്റ്. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം തെറ്റാണ്. ത്രിപുരയിൽ ബിജെപി വൻ വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …