Breaking News

അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു; പ്രതികരണവുമായി വി മുരളീധരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …