Breaking News

Politics

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.​എം.കെ…

തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ. നാലുവര്‍ഷം മുമ്ബ്​ താല്‍കാലിക ​ജനറല്‍ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ ശശികലയെ മാറ്റിയതാണെന്നും എന്നാല്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന്​ അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്​ പരാതി. പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ഡി. ജയകുമാറാണ്​ മാമ്ബളം പൊലീസില്‍ പരാതി നല്‍കിയത്​. ഒക്​ടോബര്‍ 17ന്​ ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്കുകയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌​ …

Read More »

5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം; അതാണു ബുദ്ധി: തോമസ് ഐസക്..

5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം അതാണു ബുദ്ധിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്ബനികള്‍ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോള്‍ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാന്‍ പോകുന്നില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിയില്‍ മുന്‍പ് എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ …

Read More »

തമിഴ്‌നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പ്; വന്‍ വിജയത്തിന്റെ തിളക്കത്തില്‍ നടന്‍ വിജയ്…

തമിഴ്‌നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂപെര്‍സ്റ്റാര്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന് തിളക്കമാര്‍ന്ന വിജയം. സ്വതന്ത്രരായി മത്സരിച്ച വിജയ് ആരാധകര്‍ 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയം സ്വന്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ ഇതുവരെ വിജയ് വിട്ടുപറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധക കൂട്ടത്തിന് തെറ്റിയില്ലെന്ന് ഈ വിജയം കാണിക്കുന്നു. തമിഴ്‌നാട്ടിലെ ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ …

Read More »

ഭാരവാഹി പട്ടികയില്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല- രമേശ് ചെന്നിത്തല…

കെ.​പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ന്‍ കാ​ര​ണം താ​നും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ചോദിച്ച്‌ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പുനസംഘടനയില്‍ ഇത്തവണ വൈസ് …

Read More »

ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷകസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം; ഒരാള്‍ക്ക് ഗുരുതരപരിക്ക് (വീഡിയോ)

ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം. ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച വാഹനമാണ് അംബാലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച്‌ കയറ്റിയത്. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയിലെ നാരായണ്‍ഘട്ട് എന്ന പ്രദേശത്താണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക …

Read More »

ഉറപ്പാണ് അതിവേഗ ഇന്റര്‍നെറ്റ്‌, കെ ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്‍്ററിന്‍്റെ പണികളും കെ.എസ്.ഇ.ബി …

Read More »

തിരുവനന്തപുരം ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്ത ബി.ജെ.പി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു….

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെ കയ്യേറ്റം ചെയ്തതിന് ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു. കൗണ്‍സിലര്‍ ഗിരികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാതെ കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. സോണല്‍ ഓഫീസുകളില്‍ ജനങ്ങള്‍ അടച്ച നികുതി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് മേയര്‍ …

Read More »

എന്ത് കാരണത്തിലാണ് രാജി എന്ന് എനിക്കറിയില്ല; അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നയാളല്ല സുധീരന്‍; വി.എം.സുധീരന്‍ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് വി.ഡി സതീശന്‍…

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്ത് കാരണത്തിലാണ് രാജി എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത ശരിയാണെങ്കില്‍ വളരെ നിരാശപ്പെടുത്തുന്നത് എന്നാണ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനാരോ​ഗ്യകാരണം പറഞ്ഞാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. സുധീരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സതീശന്‍ പറഞ്ഞു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നയാളല്ല സുധീരനെന്നും സംസാരിച്ച്‌ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് …

Read More »

ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു…

ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹര്‍ത്താലാകും. അതേസമയം സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ …

Read More »

പുതുച്ചേരിയില്‍ തദ്ദേശതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു; മയ്യഴിയില്‍ ഒക്‌ടോബര്‍ 21ന്‌…

പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലേക്കും പത്ത് കൊമ്യൂണ്‍ പഞ്ചായത്തിലേക്കും 108 വില്ലേജ് പഞ്ചായത്തിലേക്കുമായി മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 21നാണ് മയ്യഴി നഗരസഭ തെരഞ്ഞെടുപ്പ്. മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ 25, 28 തീയ്യതികളിലും. ഒക്ടോബര്‍ 31ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റോയി പി തോമസ് പുതുച്ചേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ …

Read More »