Breaking News

Politics

ഇനിയും കൂടുതല്‍ പേര്‍ വരും; മുകുള്‍ റോയിയുടെ തൃണമൂലിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരണവുമായി മമത ബാനര്‍ജി…

ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള മുകുള്‍ റോയിയുടെ മടങ്ങി വരവില്‍ പ്രതികരിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മകന്‍ ശുബ്രന്‍ഷുവിനൊപ്പം ബിജെപിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുള്‍ റോയിക്കും മകനും ടിഎംസിയില്‍ ലംഭിച്ചത്. ബംഗാളില്‍ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയില്‍ നിന്ന് ആദ്യം അടര്‍ത്തിയെടുത്ത നേതാവായിരുന്നി മുകുള്‍ റോയ്. ”മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു …

Read More »

മഞ്ചേശ്വരം സംഭവം; കുപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി…

മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടത്തിയ ഗൂഢാലോചനയ്ക്കും കള്ളക്കേസിനും എതിരെ നിയമപോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഇതുസംബന്ധിച്ച്‌ സൂചന നല്‍കി. ബിജെപിക്കെതിരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും കുപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു. മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരവധി കുപ്രചാരണങ്ങളാണ് …

Read More »

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി…

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ …

Read More »

വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത് പ്ര​സീ​ത അ​ഴീ​ക്കോ​ട്; ജാ​നു​വി​ന് സു​രേ​ന്ദ്ര​ന്‍ പ​ണം ന​ല്‍​കി​യ​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്…

സി.​കെ ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ പ​ണം ന​ല്‍​കി​യ​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി (ജെ​ആ​ര്‍​പി) സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച്‌ മൂ​ന്നി​ന് സു​രേ​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള സം​ഭാ​ഷ​ണ​വും ശ​ബ്ദ രേ​ഖ​യി​ലു​ണ്ട്. ജാ​നു​വി​ന്‍റെ റൂം ​ന​മ്ബ​ര്‍ ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ …

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്…

സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്. വിദഗ്ധ സമിതിയെ നിയമിക്കുന്നത് അപ്രായോഗികമാണെന്നതു കൊണ്ടു തന്നെ ഇത് അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍വകക്ഷി യോഗ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാമുദായിക …

Read More »

പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സുന്ദര…

താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദര. നിയമ നടപടികളുമായി സഹകരിക്കും,  പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും കെ സുന്ദര പറഞ്ഞു. തനിക്ക് ഭീഷണി ഉള്ളതായും പറഞ്ഞു. തനിക്കും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്കും പൊലീസിനും …

Read More »

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകം; കെ.സുരേന്ദ്രന്‍….

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്ബത്തിക പാക്കേജ് തന്നെയാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത്. സാമ്ബത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്ബത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ …

Read More »

ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ ഒരു കോടി നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സി.കെ. ജാനുവിന്റെ വക്കീല്‍ നോട്ടീസ്…

തനിക്കെതിരെ സാമ്ബത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ അഡ്വ. ടി.എം. റഷീദ് മുഖേനയാണ് നോട്ടീസ് അയച്ചത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ കല്‍പറ്റ പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനം വിളിച്ച്‌ മാപ്പുപറയുക, ഒരു കോടി നഷ്​ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അല്ലാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്ന്​ നോട്ടീസില്‍ പറയുന്നു. പനവല്ലി, മുത്തങ്ങ സമരങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ …

Read More »

കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; ആരോപണം നിഷേധിച്ച്‌ കെ സുരേന്ദ്രന്‍…

ബിജെപിക്ക് കൊടകര കുഴല്‍പ്പണകേസുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതു സംബന്ധിച്ച്‌ ഇപ്പോള്‍ പുറത്തുവരുന്നത് കുപ്രചരണങ്ങളാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’. …

Read More »

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം…

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് നേരെ സംഘപരിവാര്‍ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററായ പ്രഭുല്‍ പട്ടേല്‍ ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം …

Read More »