Breaking News

മഞ്ചേശ്വരം സംഭവം; കുപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി…

മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടത്തിയ ഗൂഢാലോചനയ്ക്കും കള്ളക്കേസിനും എതിരെ നിയമപോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു.

കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഇതുസംബന്ധിച്ച്‌ സൂചന നല്‍കി. ബിജെപിക്കെതിരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും കുപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്

കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു. മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരവധി കുപ്രചാരണങ്ങളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്.

എല്ലാം അടിസ്ഥാനരഹിതമായിട്ടുള്ള ആരോപണങ്ങളാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കാസര്‍കോട്ടെ ജില്ലാ നേതാക്കള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.

ഇത് യാതൊരു തരത്തിലും അംഗികരിക്കാനാകില്ല. ശക്തമായി തന്നെ ഇതിനെ പ്രതിരോധിക്കും. തെരഞ്ഞെടുപ്പിന് മുമ്ബുണ്ടായിരുന്ന മുസ്ലിംലീഗ്, സിപിഎം അവിശുദ്ധ സഖ്യം ജില്ലയില്‍ ഇപ്പോഴും തുടരുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ്

ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങളെന്നും കെ. ശ്രീകാന്ത് പറഞ്ഞു. കെ. സുരേന്ദ്രനെതിരെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ചത് സംബന്ധിച്ച്‌ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

കെ. സുരേന്ദ്രനെതിനെ ചാനലുകള്‍ പഠിപ്പിച്ച മൊഴി അനുസരിച്ച്‌ കെ. സുരേന്ദ്രനെതിരെ സുന്ദര സിപിഎമ്മിന്റെ ഒത്താശയോടെ കേസ് കൊടുത്തതും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിപിഎമ്മിന്റെയും ചില ചാനലുകളുടേയും ജനാധിപത്യ വിരുദ്ധവും മാധ്യമ ധര്‍മ്മത്തിന്

ചേരാത്തതുമായ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിമയ നടപടിക്ക് ഒരുങ്ങുകയാണെന്ന അഡ്വ. കെ. ശ്രീകാന്തിന്റെ പ്രസ്താവന ഏറെ പ്രസക്തമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …