Breaking News

കര്‍ഷക കൂട്ടക്കൊല: മരണം 110 ആയി; മരണസംഖ്യ കൂടാന്‍ സാധ്യത; സ്​ത്രീകളെ കടത്തിയതായും സൂചന….

വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്​ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ്​ ​ ആക്രമണത്തിന്​ പിറകിലെന്നാണ്​ കരുതുന്നത്​.

കൃഷിസ്​ഥലത്ത്​ വിളവെടുപ്പ്​ നടത്തുകയായിരുന്ന സ്​ത്രീകളും കുട്ടികളുമടക്കമാണ്​ ആക്രമണത്തിന്​ ഇരയായത്​. വിളവെടുപ്പ്​ നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന്​ യു.എന്‍. പ്രതിനിധി എഡ്​വാര്‍ഡ്​ കല്ലൊന്‍ പറയുന്നു.

43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടിത്​ 73 ആകുകയും തിങ്കളാഴ്​ച 110 ആയി ആകുകയും ചെയ്​തു. നിരവധി ആളുകള്‍ക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്​.

മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ്​ പുറത്തുവരുന്ന വിവരങ്ങള്‍. കൃഷിസ്​ഥലത്തുണ്ടായിരുന്ന സ്​ത്രീകളെ തട്ടികൊണ്ടുപോയതായും സൂചനയു​ണ്ട്​. എന്നാല്‍, ഇതില്‍ സ്​ഥിരീകരണം ലഭിച്ചിട്ടില്ല.

വീടുകളില്‍ കഴിഞ്ഞാല്‍ പട്ടിണി കിടന്ന്​ മരിക്കണ്ട അവസ്​ഥയും പുറത്തിറങ്ങിയാല്‍ ഭീകരരാല്‍ കൊല്ലപ്പെടേണ്ട അവസ്​​ഥയുമാണ്​ നിലനില്‍ക്കുന്നതെന്ന്​ ബോര്‍ണോ ഗവര്‍ണര്‍ ഉമറാ സുലും പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …