ജനകീയ മുഖവുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലേക്കെത്തുമ്ബോള്‍ ആറന്‍മുളക്കും അഭിമാന നിമിഷം. സഭയില്‍ ഉറച്ച ശബ്ദമായി മാറിയ വീണ ജോര്‍ജിന് ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്. ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അര്‍ത്ഥവും മാനവും നല്‍കിയ നിയമസഭ സാമാജിക. സത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നാം പിണറായി സര്‍ക്കാരിലെ ഉറച്ച ശബ്ദത്തിനുടമ. പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തില്‍ ആറന്‍മുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി. ഇങ്ങനെ നിരവധി ജനകീയ വിശേഷണങ്ങളുമായാണ് …
Read More »കെകെ ശൈലജ ടീച്ചർ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം…
രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും കെ കെ ശൈലജ പുറത്ത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച മന്ത്രിയെന് ഖ്യാദി നേടിയ കെ കെ ശൈലജക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയില്‍ തുടരുക. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും …
Read More »മുങ്ങിയതല്ല, ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി’; ധര്‍മജന്‍..
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്, തോല്‍വി നേരിട്ട ധര്‍മജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ …
Read More »മണിക്കൂറുകളോളം സി.ബി.ഐ ഓഫിസില്‍ മമത കുത്തിയിരുന്നു; നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം…
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ ഓഫിസില്‍ ആറ് മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന് പിന്നാലെ, നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു. നാരദ കൈക്കൂലി കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്രയും മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജിയെയും കസ്റ്റഡിയിലെടുത്തിരുന്നു. നിസാം പാലസിലെ സി.ബി.ഐ ഓഫിസില്‍ ആറുമണിക്കൂറിലധികമാണ് മമത പ്രതിഷേധവുമായി കുത്തിയിരുന്നത്. …
Read More »നാരദക്കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍, സിബിഐ ഓഫിസില്‍ മമത; ബംഗാളില്‍ നാടകീയ സംഭവങ്ങള്‍
പശ്ചിമബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കിമിനെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമ ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രതാ മുഖര്‍ജി, പാര്‍ട്ടി നേതാവ് മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ ഹക്കിമിനൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച് ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച …
Read More »വ്യാജ ഇ മെയില്‍ ഉപയോഗിച്ചു പണപ്പിരിവ്; പോലീസ് മേധാവിക്ക് പരാതി നല്കി മുല്ലപ്പള്ളി…
വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ധനസഹായാഭ്യര്‍ഥന നടത്തി പണപ്പിരിവു നടത്തുന്നതായി പരാതി. കെപിസിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി സഹായിക്കണമെന്ന മുല്ലപ്പള്ളിയുടെ പേരിലുള്ള വ്യാജ അഭ്യര്‍ഥന കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് അടക്കം ലഭിച്ചതോടെയാണ് തട്ടിപ്പു ശ്രദ്ധയില്‍ പെട്ടത്. തന്റെ പേരില്‍ വ്യാപകമായി പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. …
Read More »ദേശീയ രാഷ്ട്രീയത്തിലേക്കില്ല, കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല…
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത്. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ …
Read More »വിമര്‍ശനങ്ങള്‍ക്ക് ഫലം; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം; പങ്കെടുപ്പിക്കുക 250- 300 പേരെ…
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. ഇടത് കേന്ദ്രത്തില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാന്‍ മുന്നണിയില്‍ ധാരണയായത്. വേദി തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയാകും. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം. തലസ്ഥാനം ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. …
Read More »രണ്ടാം പിണറായി സര്‍ക്കാര്‍; സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറച്ചേക്കാം…
ഇരുപതാം തിയതി നടക്കുന്ന പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ നടക്കുന്നതിനിടെ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ആളുകളുടെ എണ്ണം കുറയ്ക്കാനുളള ആലോചന. പരമാവധി ആളുകളെ ചുരുക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്‍റെ ജോലികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, …
Read More »കേരളത്തില്‍ ചെന്നിത്തലയുടെ റോള്‍ കഴിഞ്ഞെന്ന് ഹൈക്കമാന്‍ഡ്…
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാന്‍ ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ തലമുറ മാറ്റവും സാമുദായിക സന്തുലനവും പാലിച്ച് ഒരാളെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് ദേശീയ നേതാക്കള്‍ക്കിടയിലെ ധാരണ. കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായ രമേശ് ചെന്നിത്തലയെ ഒഴിവാക്കുമെന്ന സൂചന ഹൈക്കമാന്‍ഡ് നേതാക്കള്‍ പങ്കുവച്ചു. പത്ത് വര്‍ഷം കെ.പി.സി.സി അദ്ധ്യക്ഷന്‍, രണ്ട് വര്‍ഷം ആഭ്യന്തര മന്ത്രി, അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ രമേശ് ചെന്നിത്തല …
Read More »