Breaking News

Gadgets

ഒരു വര്‍ഷം കൊണ്ട് പാതി സമ്ബത്തും ഇല്ലാതായി; അമേരിക്കയിലെ ഏറ്റവും സമ്ബന്നരായ പത്തുപേരില്‍ ഇനി സക്കര്‍ബര്‍ഗില്ല

ഒരുകാലത്ത് ലോകത്തിലെ അതിസമ്ബന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. എന്നാലിപ്പോള്‍, സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായിരിക്കുകയാണ്. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്ബന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ആം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്ബത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 …

Read More »

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്ബര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ …

Read More »

മൊബൈല്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ; എങ്കിൽ ഇത് തീർച്ചയായും വായിക്കുക

മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ബാധിക്കുന്നത്. എന്നാല്‍ പ്രായമായവരെ മാത്രമല്ല, മദ്ധ്യവയസ്‌കരെയും ചെറുപ്പക്കാരെയും വരെ കാഴ്ചയെ ബാധിക്കുന്ന ഈ അസുഖം പിടികൂടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം (സ്‌ക്രീന്‍ ടൈം) ഇത്തരത്തില്‍ വ്യക്തികളെ തിമിരത്തിലേക്ക് നയിക്കാമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. …

Read More »

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലാപ്‌ടോപ്പുകള്‍ക്ക് വന്‍ വിലക്കുറവിൽ സ്വന്തമാക്കാം

2022 ലെ ആദ്യത്തെ ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പനയാണ് ഫ്ളിപ്പ്കാര്‍ട്ട് നടത്തുന്നത്. ജനുവരി 17 മുതല്‍ 22 വരെ വില്‍പ്പന ലൈവ് ആയിരിക്കും. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. എംഎസ്‌ഐ ജിഎഫ്63 ഈ ലാപ്‌ടോപ്പ് നിലവില്‍ 55,990 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലഭ്യമാകും. 8ജിബി/ ഡിഡിആര്‍4റാം, 256ജിബി എസ്‌എസ്ഡി, 1ടിബി ഒഎച്ച്‌ എച്ച്‌ഡിഡി …

Read More »

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിച്ച്‌ വയ്ക്കണമെന്ന് ടെലികോം കമ്ബനികളോട് കേന്ദ്ര സര്‍ക്കാര്‍…

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്ബനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി …

Read More »

ഇന്ത്യയിൽ ലാപ്‌ടോപ് നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നു : വരാൻപോകുന്നത് വന്‍ തൊഴിലവസരങ്ങള്‍…

ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ …

Read More »

വിനോദത്തിനൊപ്പം വരുമാനവും; ഇന്‍സ്റ്റഗ്രാമിലൂടെയും ഇനി സമ്ബാദിക്കാം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വരുന്നു…

പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്ബനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’ എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള …

Read More »

നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് അനുഭവം മാറാന്‍ പോകുന്നു, പുതിയ നാല് സവിശേഷതകള്‍ കൂടി വരുന്നു…

വരും ദിവസങ്ങളില്‍, നിങ്ങളുടെ WhatsApp പ്രവര്‍ത്തിപ്പിക്കുന്ന അനുഭവം മെച്ചപ്പെടും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും, നിരവധി മികച്ച സവിശേഷതകള്‍ വാട്ട്‌സ്‌ആപ്പില്‍ പ്രവേശിക്കാന്‍ പോകുന്നു. വാട്ട്‌സ്‌ആപ്പിന്റെ വരാനിരിക്കുന്ന ഈ സവിശേഷതകള്‍ Android, iOS എന്നിവയ്‌ക്കൊപ്പം ഡെസ്‌ക്‌ടോപ്പ് ആപ്പിലേക്കും വ്യാപിപ്പിക്കും. ഫോട്ടോകള്‍ സ്റ്റിക്കറുകളായി അയയ്ക്കാം വാട്ട്‌സ്‌ആപ്പില്‍ വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടും. ഈ ഫീച്ചറിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഒരു ഫോട്ടോ ചാറ്റ് ബാറില്‍ അപ്‌ലോഡ് ചെയ്ത ശേഷം ഒരു …

Read More »

മണിക്കൂറുകള്‍ നിശ്ചലമായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇടിവ്; ലാക സമ്ബന്ന പട്ടികയില്‍ സുക്കര്‍ ബര്‍ഗ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു…

ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്ബന്ന പട്ടികയില്‍ നിന്നും സുക്കര്‍ ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സുക്കര്‍ ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്ബന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സുക്കര്‍ ബര്‍ഗ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. …

Read More »

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം പണിമുടക്ക്; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി…

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്ബനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം …

Read More »