Breaking News

5 കോടി പൂജാ ബംപര്‍, തേടിയെത്തിയത് സൗഭാ​ഗ്യം; ഒടുവിൽ ഭാഗ്യശാലിയുടെ സ്വസ്ഥതയും പോയി…

ഓണം ബംപര്‍ ഭാഗ്യശാലിയെ തേടി അജ്ഞാതന്റെ ഭീഷണി കത്ത്. കൊച്ചി മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് ഒരു മാസത്തിടെ രണ്ട് ഭീഷണി കത്തുകള്‍ എത്തിയത്. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലിയാണ് മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലന്‍. ഭാഗ്യം തന്നെ തേടി എത്തിയിട്ടും ആഡംബരങ്ങള്‍ക്ക് പിറകെ പോകാതെ സ്വസ്ഥമായി ജീവിച്ചു വരുമ്ബോഴാണ് സ്വസ്ഥതകെടുത്തിയുള്ള അജ്ഞാതന്റെ ഭീഷണി കത്ത്. നവംബര്‍ 9നാണ് ആദ്യമായി കത്ത് ലഭിച്ചത്.

ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ കത്തില്‍ ഒരു ഫോണ്‍ നമ്ബറും ഉണ്ടായിരുന്നു. ശേഷം, കഴിഞ്ഞ ദിവസം ഇതേ അജ്ഞാതന്റെ തന്നെ രണ്ടാമത്തെ ഭീഷണി കത്തും ലഭിച്ചു. സാമ്ബത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഒരു കുടുംബത്തിന് ലക്ഷങ്ങള്‍ സാമ്ബത്തിക സഹായം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് കത്തില്‍ പറയുന്നത്.

എന്നാല്‍ ആ കുടുംബത്തിന്റെ വിവരങ്ങളൊന്നും സൂചിപ്പിച്ചിട്ടുമില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ജയപാലന്റേയും കുടുംബത്തിന്റേയും തീരുമാനം. കത്തില്‍ കുറിച്ചിരുന്ന ഫോണ്‍ നമ്ബര്‍ ഉപയോഗിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അവര്‍ക്ക് ഇതേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നാണ് പൊലീസുകാര്‍ ജയപാലനെ അറിയിച്ചത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …