Breaking News

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്…

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആധുനിക ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി വനംവകുപ്പ്.

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

വനസംരക്ഷണത്തിനുള്ള പരമ്പരാഗത രീതികള്‍ക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് മന്ത്രി കെ. രാജു പറഞ്ഞു.

പി.കെ. കേശവന്‍, ദേവേന്ദ്രകുമാര്‍ വര്‍മ, ബെന്നിച്ചന്‍ തോമസ്, ഗോപാലകൃഷ്ണന്‍, ഇ. പ്രദീപ് കുമാര്‍, വി.വി. ഷാജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ ആകെ അസ്വസ്ഥമാക്കിയ കാഴ്ചയായിരുന്നു ഓസ്ട്രേലിയയില്‍ പടര്‍ന്ന് പിടിച്ച കാട്ടു തീ.

ബഹുനില കെട്ടിടങ്ങളുടെ അത്രയും ഉയരമുള്ള തീനാളങ്ങള്‍ വലിയ നാശനഷ്ടമായിരുന്നു ഉണ്ടാക്കിയത്. കാട്ടു മൃഗങ്ങളടക്കം നിരവധി ജീവജാലങ്ങളാണ് കാട്ടു തീയില്‍ എരിഞ്ഞടങ്ങിയത്. കേരളത്തിലും വേനല്‍ക്കാലം അടുത്തു വരുകയാണ്.

കാട്ടു തീ അടക്കമുള്ള തീപിടുത്തങ്ങള്‍ സംസ്ഥാനത്ത് സാധാരണ വേനല്‍ക്കാലത്ത് ഉണ്ടാകാറുണ്ട്. ഇത് മുന്നില്‍ കണ്ടാണ് പുതിയ ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ വനം വകുപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിലെ പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കുകയാണ് ചെയ്യുക. കാട്ടു തീ അണക്കുന്നതോടൊപ്പം അത് പടരുന്നത് തടയാനും ഇത് ഉപകരിക്കും.

450ലിറ്റര്‍ വെള്ളം ശേഖരിച്ച്‌ കൊണ്ടുപോകാവുന്ന ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസ്സം നീക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍,

മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറന്‍, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍,

കാട്ടിനുള്ളില്‍ ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച്‌ ലൈറ്റുകള്‍ എന്നിവയും വാഹനത്തിലുണ്ട്. 59 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്ക് ചെലവായത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …