സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും കറന്‍സി രഹിത ഇടപാട് നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബസുകളില്‍ സ്വൈപ്പിങ്ങ് യന്ത്രവും കണ്ടക്ടര്‍മാരുടെ പക്കല്‍ ഇ പേമന്റ് സ്വീകരിക്കുന്ന ആപ്പോടുകൂടിയ മൊബൈല്‍ ഫോണുമാണ് ലക്ഷ്യമിടുന്നത്.
ബസ് യാത്രക്കാര്‍ക്ക് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ആപ്പുകളോ ഉപയോഗപ്പെടുത്തി യാത്രാക്കൂലി നല്‍കാന്‍ കഴിയുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമെന്നോണം കേരളത്തില്‍ തൃശ്ശൂരിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ കണ്‍വീനറുമായ ജില്ലാതല ബാങ്കേഴ്‌സ് വികസനസമിതിയാണ് ഡിജിറ്റല്‍ പദ്ധതിക്ക് പിന്നില്‍.
സെപ്റ്റംബര്‍ 30-ന് തൃശ്ശൂരിനെ നൂറു ശതമാനം കറന്‍സി ഉപയോഗം ഇല്ലാത്ത ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിക്കും. തുടര്‍ന്ന് സംസ്ഥാന മൊട്ടാകെ ഇത് പ്രാവര്‍ത്തികമാക്കും.
ബസുകളിലെ ഡിജിറ്റല്‍ പദ്ധതിയുടെ നേട്ടങ്ങള്‍ ഇവയാണ്;
- പണം കൈവശം വക്കേണ്ട കാര്യമില്ല
- പണമില്ലാത്തതിനാല്‍ പോക്കറ്റടി പേടിക്കേണ്ട
- ചില്ലറയുടെ പ്രശ്നമില്ല
- പണം ഇ പേമന്റായി നല്‍കുന്നതോടെ യാത്ര ചെയ്തതിന് തെളിവും ലഭിക്കും
- കണ്ടക്ടറുടെ പക്കല്‍ ടിക്കറ്റ് ആവശ്യമില്ല