പുതുവര്‍ഷം മലയാള സിനിമയ്ക്ക് വാണിജ്യ വിജയത്തിന്റെ പുതിയ കാഴ്ച സമ്മാനിച്ചുകൊണ്ട് രണ്ടുചിത്രങ്ങൾ 50 കോടി ക്ലബിൽ. ഒരു മാസത്തിനുള്ളിലാണ് തിയറ്ററിലെത്തിയ രണ്ടു ചിത്രങ്ങളും 50 കോടി നേടുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഷൈലോക്കും കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയുമാണ് 50 കോടി ക്ലബ്ബിലേറി മുന്നേറുന്നത്.
രണ്ട് ചിത്രങ്ങളുടെയും അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ 2020 ല്‍ ഈ ഗംഭീരതുടക്കം ഇനിയുള്ള ചിത്രങ്ങൾക്കും ആവേശമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പൃഥ്വിരാജും ബിജുമേനോനും ടൈറ്റിൽ റോളുകളിലെത്തുന്ന അയ്യപ്പനും കോശിയും വമ്പന്‍ വിജയത്തോടെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ്.
ഇതിനൊപ്പമാണ് ദുൽഖർ സൽമാൻ, സുരേഷ്ഗോപി ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയും പ്രദര്‍ശനം തുടരുന്നതും.
ഇതിനൊപ്പം അടുത്തയാഴ്ച ഇറങ്ങാന്‍ പോകുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാൻസും എത്തുന്നുണ്ട്. കൂടാതെ അടുത്ത മാസം മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ കൂടി എത്തുമ്പോൾ മലയാള സിനിമാമേഖല വീണ്ടും വന്‍ മുന്നേറ്റങ്ങളിലേക്ക് കുതിച്ചുകയറും എന്ന കാര്യത്തില്‍ യാതൊരു സംശയമുണ്ടാകില്ല
NEWS 22 TRUTH . EQUALITY . FRATERNITY