ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ അതിവേഗമാണ് ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം.
ഇതിന്‍റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു.
ഇതിന്‍റെ ചുവടുപിടിച്ച് സംഭാവന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം വീതം ജനങ്ങള്‍ക്കും
തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കാനുമാണ് രോഹിത് നല്‍കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, സചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ 50 ലക്ഷം വീതവും സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍ എന്നിവര്‍ യഥാക്രമം 52,50 ലക്ഷമാണ് നല്‍കിയത്. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു 10 ലക്ഷവും സംഭാവന നല്‍കിയിരുന്നു.