Breaking News

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍; കാട്ടുതീയില്‍പ്പെട്ട്, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു..

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍ പിന്തുടരുന്നു. കാട്ടുതീയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് ദാരുണാന്ത്യം

സംഭവിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.51ന് പ്രാദേശിക ഫാമിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ശക്തമായ കാറ്റ് കാരണം

അടുത്തുള്ള മലകളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണപ്പെട്ട 19 പേരില്‍, 18അഗ്‌നിശമന സേനാംഗങ്ങളാണ്,

മരിച്ച മറ്റൊരാള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു പ്രാദേശിക ഫോറസ്റ്റ് ഫാം തൊഴിലാളിയാണ്. ഏതാണ്ട് ഒരു വര്‍ഷം മുമ്ബ് ഇതേ പ്രവിശ്യയില്‍, വിദൂര പര്‍വതങ്ങളില്‍ വന്‍ കാട്ടുതീ പടര്‍ന്നിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ 27 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ മരണപ്പെട്ടിരുന്നു

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …