ചൈനയില്‍ വീണ്ടും കൊറോണ വൈറസ് പിടിപെടുന്നതായ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍
റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച പുറത്തു
വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള
ദിവസത്തെക്കാള്‍ ഇരട്ടിയായതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 11ന് 63 കേസുകളാണ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തപ്പെട്ടതെങ്കില്‍ അതിന് മുമ്പ്
34 കേസുകളായിരുന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചൈനയിലെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായില്‍ ശനിയാഴ്ച 52 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിദേശത്തു യാത്ര ചെയ്തു വന്ന
ചൈനക്കാരിലാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഷാങ്ഹായില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ 51 എണ്ണവും വെള്ളിയാഴ്ച റഷ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യാത്രചെയ്തവര്‍ക്കാണ്.