ഗുജറാത്തില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും
ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള 70 തൊഴിലാളികളുമായാണ് ബസ് പുറപ്പെട്ടത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
NEWS 22 TRUTH . EQUALITY . FRATERNITY