കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്.
ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് മഹാമാരി തുടങ്ങിയതെന്നാണ് കരുതുന്നത്.