Breaking News

ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമോ?? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്..

രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍,

ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്ബത്തിക മേഖല, സാമ്ബത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ ചര്‍ച്ചയാകും.

സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. തെലങ്കാന അടക്കം ചില സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …