നടക്കാന്‍ കഴിയാത്ത അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കന്‍ ചൈനയില്‍ മെയ് 2നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍.
അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും വൃദ്ധയെ പോലിസ് പുറത്തെടുക്കുകയായിരുന്നു. നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി.
മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അമ്മയെ കുഴിച്ചുമൂടിയ സ്ഥലം മകന്‍ പൊലീസിന് കാണിച്ചുകൊടുക്കുന്നത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും,
പകുതി മൂടിയ കുഴിയില്‍ നിന്നും സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭര്‍തൃമാതാവിനെ കണ്ടെത്തണമെന്ന മകന്റെ ഭാര്യയുടെ പരാതിയിന്മേലായിരുന്നു അന്വേഷണം.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയാറായിട്ടില്ല.