Breaking News

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍…

സംസ്ഥാനത്തെ മദ്യപാനികളുടെ കാത്തിരിപ്പിന് വിരാമംകുറിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള വെബ് ക്യു ആപ്പ് ഗുഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കി. നാളയോ മറ്റന്നാളോ ആപ്പ് പ്ലേസ്റ്റോറില്‍

ലഭ്യമായിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെയാണ് ആപ്പിന് അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ ആഴ്ച തന്നെ മദ്യ വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബീവറേജ് കോര്‍പ്പറേഷന്‍.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് വഴി ടോക്കനെടുത്ത് മദ്യശാലകളിലെത്തി പണം നല്‍കി വാങ്ങുന്ന സംവിധാനമാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.

ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് ലഭിക്കുക.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …