അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഹൈക്കോടതിയില്‍ ചരിത്രം കുറിക്കും. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് ആണ് ഇന്ന്. വിമന്‍സ് ഒണ്‍ലി ഫുള്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി.ഷേര്‍സി, എം.ആര്‍.അനിത എന്നിവരാണ് ഉള്‍പ്പെടുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത്.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY