Breaking News

എണ്ണ വില കുതിച്ചുയരുന്നു; വിനിമയനിരക്കും സ്വര്‍ണവിലയും സര്‍വകാല റെ​ക്കോഡില്‍

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​മാ​ന്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 125.16 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ബാ​ര​ലി​ന് 108.87 ഡോ​ള​റാ​യി​രു​ന്നു വി​ല. 16.29 ഡോ​ള​റാ​ണ് വാ​രാ​ന്ത്യം​കൊ​ണ്ട് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ വി​ല ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് സാ​മ്ബ​ത്തി​ക നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. എ​ണ്ണ വി​ല വ​ര്‍​ധി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല​യും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ല്‍ 22 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 24.250 റി​യാ​ലാ​യി​രു​ന്നു വി​ല. രാ​വി​ലെ വി​ല 24.300 വ​രെ എ​ത്തി. ഇ​തു സ​ര്‍​വ​കാ​ല റെ​​ക്കോ​ഡാ​ണ്. ഇ​തോ​ടെ വി​നി​മ​യ നി​ര​ക്കും ഉ​യ​ര്‍​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വി​നി​മ​യ നി​ര​ക്ക് സ​ര്‍​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി. ആ​ഗോ​ള വി​നി​മ​യ ഏ​ജ​ന്‍​സി​ക​ള്‍ ഒ​രു റി​യാ​ലി​ന് 200.532 രൂ​പ എ​ന്ന നി​ര​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ കാ​ണി​ച്ചി​രു​ന്ന​ത്. ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു റി​യാ​ലി​ന് 199.50 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ല്‍​കി​യ​ത്.

ഒ​മാ​ന്‍ റി​യാ​ലി​ന്​ ഇ​തു​വ​രെ ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​നി​മ​യ നി​ര​ക്ക് 198.90 രൂ​പ​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ മൂ​ര്‍​ധ​ന്യ​ത്തി​ല്‍ 2020 ഏ​പ്രി​ലി​ലാ​ണ് ഈ ​നി​ര​ക്ക് ല​ഭി​ച്ച​ത്. പി​ന്നീ​ട് വി​നി​മ​യ നി​ര​ക്ക് കു​റ​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 16നും ​ഒ​രു റി​യാ​ലി​ന് 198 രൂ​പ ല​ഭി​ച്ചി​രു​ന്നു. 10 വ​ര്‍​ഷം മു​മ്ബ്​ ഇ​തേ മാ​സം 10ന് 129 ​റി​യാ​ലാ​യി​രു​ന്നു വി​നി​മ​യ നി​ര​ക്ക്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …