Breaking News

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച്‌ മുതുകില്‍ കല്ല് കെട്ടിവച്ചു 10 വയസ്സുകാരന് ദാരുണാന്ത്യം…

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ മരിച്ചു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.

വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിയുന്നത്ത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്.

Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more

കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേര്‍ന്ന് കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു. പച്ചക്കറി വാങ്ങാനെത്തിയ 10 വയസ്സുകാരന്‍ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു.

പിന്നീട്, സമീപത്തു വീടു നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവയ്ക്കുകയും ചെയ്തു. മകനെ തിരഞ്ഞ് അച്ഛന്‍ നാഗയ്യ എത്തിയപ്പോള്‍ ‘അവന്‍ പാഠം പഠിക്കട്ടെ’ എന്നു പറഞ്ഞു തിരിച്ചയച്ചതായ് പറയുന്നു.

പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോള്‍ അവരെ മര്‍ദിച്ച്‌ അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്. തീരെ അവശനായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി; പവന് ഇന്നത്തെ വില ഇങ്ങനെ…Read more

നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകന്‍ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …