Breaking News

‘നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നു’; ഷെയ്ന്‍ വോണിനെ അനുസ്മരിച്ച്‌ സച്ചിന്‍

ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും ഷെയ്ന്‍ വോണിനും വലിയ പങ്കുണ്ട്. സച്ചിന്‍ ബാറ്റും കൊണ്ട് ഇതിഹാസം തീര്‍ത്തപ്പോള്‍, ഷെയ്ന്‍ വോണ്‍ മാന്ത്രിക വിരലുകള്‍ കൊണ്ടാണ് ക്രിക്കറ്റ് പ്രേമികളെ ഗ്രൗണ്ടിലെത്തിച്ചത്. ഇരുവരും ക്രിക്കറ്റ് ഫീല്‍ഡില്‍ ഒത്ത എതിരാളിയും കളത്തിനു പുറത്ത് വലിയ സൗഹൃദം സൂക്ഷിച്ചവരുമാണ്.

ഷെയ്ന്‍ വോണിനൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നതാണെന്ന് സച്ചിന്‍ അനുസ്മരിച്ചു. വോണി, താങ്കളെ വല്ലാതെ മിസ്സ് ചെയ്യും. മൈതാനത്തും പുറത്തും ഒരിക്കലും നിങ്ങളോടൊപ്പം വിരസമായ ഒരു നിമിഷം ഉണ്ടായിരുന്നില്ല. ഗ്രൗണ്ടിലെ പോരാട്ടങ്ങളും കളത്തിനു പുറത്തെ സൗഹൃദ സംഭാഷണങ്ങളും എന്നും വിലമതിക്കും. നിങ്ങളുടെ മനസ്സില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

ഇന്ത്യക്കാരുടെ മനസ്സിലും നിങ്ങള്‍ക്കായി ഒരു പ്രത്യേക സ്ഥാനമുണ്ടാകും -സച്ചിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‍ലന്‍ഡിലെ കോ സാമുയില്‍ വെച്ചാണ് സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍ അന്തരിച്ചത്. ലെഗ് സ്പിന്‍ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു വോണ്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …