Breaking News

മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ

ഇന്ത്യയിലെ പല വിവാഹങ്ങളും പല തരത്തിലാണ്. വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരുടെ വിവാഹ ചടങ്ങുകളും വ്യത്യസ്തമാണ്. പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ്. കാലത്തിനനുസരിച്ച് വിവാഹ ചടങ്ങുകളിൽ മാറ്റങ്ങളും വന്നിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

വരനെ വധുവിന്‍റെ വീട്ടുകാർ സിഗരറ്റും പാനും നൽകി സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ അമ്മയാണ് വരന് സിഗരറ്റ് നൽകുന്നത്. അച്ഛൻ അത് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. വരൻ സിഗരറ്റ് 
ചുണ്ടിൽ വയ്ക്കുന്നുണ്ടെങ്കിലും, അത് വലിക്കുന്നില്ല. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

“മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി അമ്മായിയമ്മ സ്വീകരിക്കുന്ന ഒരു പുതിയ വിവാഹ പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചു,” എന്ന് ക്യാപ്ഷൻ നല്കി ജൂഹി കെ പട്ടേൽ എന്ന ബ്ലോ​ഗറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …