Breaking News

പഴയകാല ബോസ്‌ഓഫീസ് പ്രതാപം വീണ്ടെടുത്ത് മമ്മൂക്കയുടെ ആറാട്ട്; ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു…

ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ കണക്കുകൾ ത്രസിപ്പിക്കുന്നവ.. റിലീസ് ആയി നാല് ദിവസത്തിൽ സിനിമ 53.80 കോടിയോളമാണ് നേടിയത്.നല്ല സിനിമ എന്ന പൊതുഅഭിപ്രായത്തിൽ മുന്നേറുന്ന ചിത്രം കൊവിഡ് കാലത്തു തീയേറ്ററുകൾക്ക് പുതുജീവൻ തന്നെയാണ് നൽകിയിരിക്കുന്നത്. നൂറു ശതമാനം സീറ്റിങ് ക്യാപസിറ്റിയിൽ ആണ് പ്രദർശനം. എങ്ങും മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന

ചിത്രം ഏറെ കാലത്തിനു ശേഷത്തെ മമ്മൂട്ടിയുടെ പഴയകാല ബോസ്‌ഓഫീസ് പ്രതാപം വീണ്ടെടുത്തിരിക്കുന്നു എന്ന് തന്നെ പറയാം. തന്നിലെ നടനെ ഒരു പോറൽ പോലും പറ്റാതെ കൊണ്ടു നടക്കുന്ന മമ്മൂട്ടിക്ക് എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ ബോസ്‌ഓഫീസ് പവർ പർവ്വതം കണക്കേ ഭീഷ്മപർവത്തിലൂടെ മമ്മൂട്ടി തിരിച്ചു പിടിക്കുന്നു എന്നതിൽ തീയേറ്ററുകളിലെ തിരക്കും, ടിക്കറ്റ് കിട്ടാതെയുള്ള പ്രേക്ഷകരുടെ തിരിച്ചുപോകും സാക്ഷ്യപ്പെടുത്തുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …