Breaking News

പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ മരിച്ചു; ടി.ടി എടുത്തിട്ടും ഫലം കണ്ടില്ല; പേവിഷ ബാധയേറ്റതായി ഡോക്ടര്‍മാര്‍

പൂച്ചയുടെ കടിയേറ്റ് സ്ത്രീകള്‍ മരിച്ചു. രണ്ട് മാസം മുമ്ബ് പൂച്ചയുടെ കടിയേറ്റ സ്ത്രീകളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ വെമുലമാഡ ഗ്രാമത്തിലാണ് സംഭവം. നാഗമണി (43), കമല (64) എന്നീ സ്ത്രീകളാണ് മരിച്ചത്. പൂച്ച കടിച്ചതിന് പിന്നാലെ രണ്ട് പേരും ആശുപത്രിയിലെത്തിയിരുന്നു. ടിടി കുത്തിവെയ്പ്പ് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ആരോഗ്യനില മോശമാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.

ചികിത്സയില്‍ തുടരവേ ശനിയാഴ്ച രാവിലെ 10 മണിയോടെ കമലയും നാഗാമണിയും മരിച്ചു. ഇരുവര്‍ക്കും പേവിഷബാധയേറ്റതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. യഥാസമയം വേണ്ട ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. ഇതിനിടെ സ്ത്രീകളെ കടിച്ച പൂച്ചയെ ഒരു പട്ടി ആക്രമിക്കുകയും സംഭവത്തില്‍ പൂച്ചയ്‌ക്ക് കടിയേല്‍ക്കുകയും ചെയ്തതായി ഗ്രാമവാസികള്‍ അറിയിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പട്ടി ചത്തു. പൂച്ചയ്‌ക്ക് പേ വിഷബാധയുണ്ടായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ വ്യക്തമാക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …