Breaking News

വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നൽകാൻ 2 വർഷത്തെ സാവകാശം വേണം; കെഎസ്ആർടിസി

കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ഇനി വേണ്ടത് 50 കോടി. 978 പേർക്ക് ഇനിയും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുണ്ട്. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണിവർ. ഇതുവരെ 23 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. ആനുകൂല്യം അടയ്ക്കാൻ രണ്ട് വർഷത്തെ സമയം ആവശ്യമാണ്. സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 38 പേർക്ക് ആനുകൂല്യം നൽകിയിട്ടില്ലെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.

എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നലെ കർശന നിരീക്ഷണം നടത്തിയിരുന്നു. അടുത്ത ബുധനാഴ്ചയ്ക്കകം ശമ്പളം നൽകിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പറഞ്ഞിരുന്നു. കോടതി നിശ്ചയിച്ച ദിവസത്തിനകം ശമ്പളം വിതരണം ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി ഉറപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ച് മാത്രമേ ശമ്പളം നൽകാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. 

നിലവിൽ മുഴുവൻ ശമ്പളവും ഒരുമിച്ച് നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി. അങ്ങനെയെങ്കിൽ ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം നൽകാമെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ പറയുന്നു. വരുമാനം വർദ്ധിപ്പിക്കാനുള്ള മാനേജ്മെന്‍റിന്‍റെ നീക്കങ്ങളെ യൂണിയനുകൾ പ്രതികാര മനോഭാവത്തോടെയാണ് എതിർക്കുന്നതെന്നും സർക്കാർ സഹായത്തിന്‍റെയും വരുമാന വർദ്ധനവിന്‍റെയും അടിസ്ഥാനത്തിൽ മാത്രമേ ശമ്പളം നൽകാനാകൂവെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …