Breaking News

ഇടതുപക്ഷത്തിനു മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ദില്ലി: രാജ്യത്ത് ഇടതുപക്ഷത്തിനു മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ വേദന അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയതെന്നും പിണറായി പറഞ്ഞു. സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് തുടങ്ങിവച്ച ജനവിരുദ്ധ നയങ്ങൾ ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുകയാണ്. കേന്ദ്രസർക്കാരിൻ്റെ നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. ജീവിത പ്രശ്നങ്ങൾ കേന്ദ്രം കാണുന്നില്ല. അതിസമ്പന്നർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ എളുപ്പമാകൂ. ജനങ്ങളെ വർഗീയ വിദ്വേഷത്തിന്‍റെ വലയത്തിൽ പെടുത്തുകയാണ്. അടിസ്ഥാന പ്രശ്നങ്ങൾ മൂടിവെക്കാനുള്ള സംഘപരിവാറിന്‍റെ തന്ത്രമാണിത്.

വേണമെങ്കിൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്നത്. ഇത് നൽകുന്ന സന്ദേശം എന്താണെന്ന് കോൺഗ്രസ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബി.ജെ.പിക്കും കോൺഗ്രസിനും സംസ്ഥാനത്ത് ഒരേ ശബ്ദമാണ്. പ്രക്ഷോഭങ്ങൾക്ക് ഒരേ സ്വഭാവമാണ്. പരസ്പരം കൂടിയാലോചിച്ചാണ് ഇത് ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …