Breaking News

മെഗാസ്റ്റാര്‍ ചിത്രം മാസ്റ്റര്‍ പീസ് മൊഴിമാറ്റി പ്രദര്‍ശനത്തിന്;മലയാളത്തില്‍ നിന്നും ആദ്യമായി ഈ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ചിത്രമെന്ന പേര് ഇനി മമ്മൂക്കയുടെ മാസ്റ്റര്‍ പീസിന്…

സംസ്ഥാനത്തെ കോവിഡ് ആശങ്കക്കിടയില്‍ സിനിമാ ലോകത്തിന് പ്രതീക്ഷ നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമായി മാറുകയാണ് മാസ്റ്റര്‍പീസ്‌.

റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സി.എച്ച്‌ മുഹമ്മദ് നിര്‍മ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.

2017 ഡിസംബറില്‍ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്.

ഫോര്‍സീസണുമായി റോയല്‍ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍,

വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍, ഗോകുല്‍ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …