രാജ്യത്തെ ലോക്ക് ഡൗണിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂടിയത്.
ഇതോടെ നാല് ദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന്
കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിവസവും ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള അവകാശം വീണ്ടും കമ്ബനികള്‍ക്ക് നല്‍കിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്.
ഞായറാഴ്ച മുതലാണു ദിവസവും വില കൂട്ടിത്തുടങ്ങിയത്.