Breaking News

“മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകും, സുവാരസ് 90 മിനുറ്റ് കളിക്കില്ല”; സെറ്റിയെൻ

സ്പെയിനിൽ ലാലിഗ പുനരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ ബാഴ്സലോണ മയ്യോർകയെ നേരിടും. ആ മത്സരത്തിലെ ആദ്യ ഇലവനിൽ തന്നെ മെസ്സി ഉണ്ടാകും എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയെൻ പറഞ്ഞു.

മെസ്സി പൂർണ്ണ ആരോഗ്യവാനാണ്. തുടക്കം മുതൽ കളിക്കാനുള്ള ആരോഗ്യം മെസ്സിക്ക് ഉണ്ട്. ആദ്യ ഇലവനിൽ എത്തുമെന്ന് താൻ ഉറപ്പ് പറയുന്നില്ല എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള

ഫിറ്റ്നെസ് മെസ്സിക്ക് ഉണ്ട് എന്ന് സെറ്റിയൻ പറഞ്ഞു. എന്നാൽ പരിക്ക് മാറി എത്തുന്ന ലൂയിസ് സുവാരസ് 90 മിനുട്ട് കളിക്കില്ല എന്നും സെറ്റിയൻ പറഞ്ഞു. സുവാരസ് ദീർഘകാലമായി പുറത്ത് ഇരിക്കുന്നതാണ്.

അതുകൊണ്ട് തന്നെ കുറച്ച്‌ മിനുട്ടുകൾ കളിച്ചു കൊണ്ട് മാത്രമെ തുടങ്ങാൻ പറ്റുകയുള്ളൂ. ആദ്യ മത്സരത്തിൽ സബ്ബായാകും സുവാരസിനെ പരിഗണിക്കുക എന്ന് സെറ്റിയൻ പറഞ്ഞു. പരിക്ക് മാറി

എത്തുന്ന താരങ്ങളുടെ കാര്യത്തി തിരക്ക് കൂട്ടിയാൽ വീണ്ടും അവർ പരിക്കേറ്റ് പുറത്തിരിക്കുന്ന അവസ്ഥയാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …