Breaking News

കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാ​ഗ്രത…

ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വര്‍ധനവ്. നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാംസ്ഥാനത്താണ് കേരളം. രാജ്യത്ത് തുടക്കത്തില്‍ കോവിഡ് റിപ്പോര്‍ട്ട്

ചെയ്തപ്പോള്‍ ഏറ്റവും കുറവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം പോസ്റ്റീവ് കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത്

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്.

പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ഡോ. സുല്‍ഫി നൂഹ് ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ജാഗ്രതയില്‍ ഇളവ് വരുത്തിയോയെന്ന് സംശയമുണ്ട്. കോവിഡ് കടന്നുപോയി എന്നൊരു ചിന്ത ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല.

ദിവസവും ആയിരത്തിനടുത്ത് മരണങ്ങള്‍ നടക്കുന്ന നിലയിലേക്ക് ഇംഗ്ലണ്ട് മാറിയത് വളരെ വേഗമാണ്. ആ സ്ഥിതി സംസ്ഥാനത്തും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …