Breaking News

പവിത്രേശ്വരം മത്സ്യഫെഡ് ഫിഷ്‌ മാര്‍ട്ടിന്‍റെ ഉദ്ഘാടനം ജനുവരി 27 ന്…

കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യ ഫെഡ് ഫിഷ്‌ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം 2021 ജനുവരി 27

ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും.

ബാങ്ക് ഹെഡ് ഓഫീസ് ബില്‍ഡിങ്ങില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്. കുന്നത്തൂര്‍ എംഎല്‍എ ശ്രീ

കോവൂര്‍ കുഞ്ഞുമോന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പിലെയും ഫിഷറീസ് വകുപ്പിലേയും മത്സ്യഫെഡിലേയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …