Breaking News

ഹാട്രിക്കുമായി റൊണാള്‍ഡോ; സീരി എയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം..!!

പുതു വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ഹാട്രിക്കുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിറഞ്ഞാടിയ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കാഗ്ലിയേരിയെ എതിരില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്.

ജയത്തോടെ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുവന്റസ് തുടരുകയാണ്. ആദ്യ പകുതിക്ക് ശേഷമാണ് യുവന്റസ് ഉശിരന്‍ പ്രകടം കാഴ്ചവെച്ചത്. 49ാം മിനുട്ടില്‍ റൊണാള്‍ഡോ യുവന്റസിന്റെ അക്കൗണ്ട് തുറന്നു.

67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ തൊട്ടടുത്ത മിനുട്ടില്‍ റൊണാള്‍ഡോ തന്‍റെ ഈ വര്‍ഷത്തെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി.

About NEWS22 EDITOR

Check Also

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ …