ഇടതുസര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പനയെന്ന് റിപ്പോര്‍ട്ട്. മദ്യവര്‍ജനം നടപ്പാക്കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് കേരളം 65000 കോടിയുടെ മദ്യം കുടിച്ചുതീര്‍ത്തത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവൻ വീണ്ടും 34,000 ത്തിലേക്ക്…Read more
പ്രളയങ്ങളും, കോവിഡും മുക്കിയ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 25000 കോടിയുടെ മദ്യവും കുടിച്ചുതീര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 17000 കോടി രൂപയുടെ അധികമദ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ വിറ്റഴിച്ചതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേക്കാള്‍ 17000 കോടി രൂപയുടെ അധികമദ്യമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ബവ്റിജസ് കോര്‍പറേഷന്‍ വിറ്റഴിച്ചിരിക്കുന്നത്. സംസ്ഥാനം മദ്യത്തിനായി
കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ചെലവാക്കിയത് അറുപത്തിനാലായിരത്തി അറുന്നൂറ്റിപത്തൊന്‍പതുകോടി രൂപ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയായിരുന്നു മദ്യവില്‍പന.
2019-20ല്‍ 14700 കോടിയെന്ന റെക്കോര്‍ഡ് വില്‍പനയിലുമെത്തി. കോവിഡ് പിടിമുറുക്കി മദ്യവിതരണം നിലച്ചതുകൊണ്ട് ഈ സാമ്ബത്തികവര്‍ഷം 10340 കോടിക്കു മാത്രമേ കുടിച്ചിട്ടുള്ളു.