സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.. സംസ്ഥാന വ്യാപകമായി ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് ഉറപ്പ് വരുത്താന്‍ പ്രത്യേക പരിശോധന നടത്താനാണ് നിര്‍ദേശം. ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വച്ചിരുന്ന അഞ്ച് കശ്മീരി സ്വദേശികളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബാങ്കുകളുടെ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശം.
Tags checking gun Kerala license News22 private
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …