ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്. ”എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്ബത്തിക ലേലങ്ങളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും” നിക്ഷേപ-പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) സെക്രട്ടറിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്നും അതിനായി കമ്ബനിയുടെ നിര്‍ദ്ദേശം മന്ത്രിമാരുടെ പാനല്‍ അംഗീകരിച്ചുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ടാറ്റ സണ്‍സാണ് ലേലത്തില്‍ മുന്‍പന്തിയിലുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉറവിടങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ എത്തിയിരുന്നു.
‘ടാറ്റ, എയര്‍ ഇന്ത്യയ്ക്കായുള്ള ഏറ്റവും ഉയര്‍ന്ന ലേല തുകയാണ് വച്ചിരിക്കുന്നത്,’ എന്നും അടുത്ത ദിവസങ്ങളില്‍ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുക്കുമെന്നും ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡിസംബറോടെ എയര്‍ലൈനുകളുടെ ചുമതല പുതിയ ഉടമകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം.