Breaking News

മൂന്നാം തരംഗത്തിന്റെ ആഘാത്തതില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചത് കൊറോണ വാക്സിന്‍; തെളിവുകള്‍ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഫലപ്രദമായ വാക്‌സിനേഷന്‍ നിലവില്‍ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയര്‍ന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാന്‍ കാരണം. സമീപകാല തരംഗത്തില്‍ നിന്ന് വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്‌സിനുകള്‍ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള 96 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ ആദ്യ ഡോസ് നല്‍കി. 76ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.35 കോടി ആളുകള്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിനേഷന്റെ കാര്യത്തില്‍ രാജ്യം കൈവരിച്ച മറ്റൊരു നേട്ടവും ആരോഗ്യ മന്ത്രാലയം ഉയര്‍ത്തിക്കാട്ടി.

ഇന്നുവരെ ഏകദേശം 16 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാക്സിന്റെ ആദ്യ ഡോസ് അതിന്റെ യോഗ്യരായ മുതിര്‍ന്നവര്‍ക്കെല്ലാം വിജയകരമായി നല്‍കി. നാല് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 96 മുതല്‍ 99 ശതമാനം വരെ വാക്‌സിനേഷന്‍ കവറേജിന്റെ ആദ്യ ഡോസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെ തരംഗം മുമ്ബത്തെ രണ്ട് തരംഗങ്ങളെ

അപേക്ഷിച്ച്‌ മാരകമാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് ലവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫലപ്രദമായ വാക്‌സിനേഷന്‍ കാരണം വൈറസിന്റെ വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും രോഗത്തിന്റെ തീവ്രത കുറയുന്നതിനും കാരണമായി. ഇതിന്റെ ക്രെഡിറ്റ് വാക്‌സിനുകള്‍ക്ക് നല്‍കണമെന്നും നിതി ആയോഗ് ആരോഗ്യ അംഗം ഡോ. വി.കെ. പോള്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …