Breaking News

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്​ വ്യാപകം; മൂന്നുദിവസത്തിനിടെ ​5.5 കിലോ സ്വര്‍ണം പിടികൂടി…

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്​ വ്യാപകമാകുന്നു. ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച്‌​ കടത്താന്‍ ശ്രമിച്ച 2.53 ​കോടിയുടെ 5.5 കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും കസ്റ്റംസ്​ പിടിച്ചെടുത്തു.

വിവിധ യാത്രക്കാരില്‍ നിന്നാണ്​ ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ്​ ചെയ്​തതായും ചെന്നൈ കസ്റ്റംസ്​ അറിയിച്ചു. രാമനാഥപുരം സ്വദേശിയായ മഖ്​റൂബ്​ അക്​ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം. ദുബായില്‍ നിന്ന് ​ ചെന്നൈ വിമാനത്താവളത്തിലെത്തിയവരാണ്​ അവര്‍. വിഗ്ഗിനുള്ളില്‍ ​ അകത്ത്​ കുഴമ്ബുരൂപത്തിലായിരുന്നു സ്വ​ര്‍​ണം കടത്താൻ ശ്രമിച്ചത്. ​ തിരുച്ചിറപ്പള്ളി സ്വദേശിയായ ബാലു ഗണേഷനാണ് സ്വര്‍ണ്ണക്കടത്തില്‍ ​ പിടിയിലായ മറ്റൊരാള്‍.

ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 622 ഗ്രാം സ്വര്‍ണം. മഖ്​റൂബും സുബൈറും ബാലു ഗണേഷനും ഒരേ വിമാനത്തിലാണ്​ ചെന്നൈയിലെത്തിയത്​. 24കാരനായ അന്‍പഴകനും തമീന്‍ അന്‍സാരിയുമാണ് ശനിയാഴ്ച സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ മറ്റു രണ്ടുപേര്‍. 1.5 കിലോ വരുന്ന നാലു പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അന്‍പഴകന്‍റെ സോക്​സിലും അടിവസ്​ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു അധികൃതര്‍ കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …