മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് മുന്നിലെ നിരവധി വെല്ലുവിളികള്‍ മറികടന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിച്ചത്.
രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയം എടുത്ത ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റെക്കോര്‍ഡാണ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ വില കൂടുന്നവ :
ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണിച്ചര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാള്‍ ഫാനുകള്‍ ഇവയുടെ കസ്റ്റംസ് തീരുവ കൂട്ടി. മെഡി. ഉപകരണങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തി. ഇരുമ്ബ്, സ്റ്റീല്‍, ചെമ്ബ്, കളിമണ്‍ പാത്രങ്ങളുടെ തീരുവ ഇരട്ടിയാക്കി, 20% സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി കൂട്ടി, ബീഡിക്ക് മാറ്റമില്ല.
കേന്ദ്ര ബജറ്റില്‍ വില കുറയുന്നവ :
വനിതാക്ഷേമത്തിന് 28,600 കോടി; പോഷകാഹാര പദ്ധതിക്ക് 35,600 കോടി..!
ന്യൂസ് പ്രിന്റിന്റെ ഇറക്കുമതി തീരുവ പകുതിയാക്കി, 5% പഞ്ചസാര, സ്‌കിംഡ് മില്‍ക്ക്, ചിലയിനം മദ്യങ്ങള്‍, സോയ തീരുവ ഒഴിവാക്കി. പുതിയ ബജറ്റില്‍ കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചിട്ടുണ്ട്.
മാത്രമല്ല നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായും കുറച്ചു. എന്നാല്‍ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം അടച്ചാല്‍ മതി. ധര്‍മസ്ഥാപനങ്ങളുടെ നികുതി പൂര്‍ണമായി ഒഴിവാക്കി.