Breaking News

ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍..!

ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍ രംഗത്ത്. ഫേ‌സ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍

പിന്നിടുമ്ബോള്‍ സ്വകാര്യ ഇക്വിറ്റി കമ്ബനിയായ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജിയോയില്‍

1.15 ശതമാനം ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും. സില്‍‌വര്‍‌ ലേക്കിന്റെ‌ മറ്റ് നിക്ഷേപങ്ങളില്‍‌ എയര്‍‌ബണ്‍‌ബി, അലിബാബ, ആന്‍റ് ഫിനാന്‍‌ഷ്യല്‍‌, ആല്‍‌ഫബെറ്റിന്റെ വെര്‍‌ലി ആന്‍ഡ് വേമോ യൂണിറ്റുകള്‍‌, ഡെല്‍‌ ടെക്നോളജീസ്, ട്വിറ്റര്‍‌,

കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്ബനികളും ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍‌ഐ‌എല്‍) പൂര്‍ണ ഉടമസ്ഥതയിലാണ് ജിയോ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം. ഫേസ്ബുക്കിന്

10% ഓഹരി വിറ്റ ശേഷം, കടം കുറയ്ക്കുന്നതിന് സമാനമായ വലിപ്പത്തിലുള്ള കരാറിനായി മറ്റ് തന്ത്രപ്രധാന, സാമ്ബത്തിക നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണെന്ന് റിലയന്‍സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …