കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാവത്തില്‍ കഴിയുന്ന മധ്യവയസ്കയെ പീഡിപ്പിച്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ മുംബൈയിലെ ആശുപത്രിയില്‍ മേയ് ഒന്നിനാണ് സംഭവം നടന്നത്.
ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടറെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കോവിഡ് വൈറസ് ഭീഷണിയുള്ളതിനാല്‍ പ്രതിയുടെ ക്വാറന്‍റീന്‍ കാലവധിക്ക് ശേഷമാകും അറസ്റ്റ്ഉണ്ടാകുക. നിരീക്ഷണകാലയളവില്‍ ഒളിവില്‍ പോകാതിരിക്കാന്‍ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവം നടക്കുന്നതിന്‍റെ രണ്ട് ദിവസം മുമ്ബാണ് ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്ക് കയറുന്നത്. തുടര്‍ന്നുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.