തമിഴ്‌നാട്ടില്‍ 4.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാര്‍കോയില്‍ പ്രദേശത്ത് നിന്നാണ് നിരോധിച്ച 4.8 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പോലിസ് പിടിച്ചെടുത്തത്.
ഫിസിയോതെറാപ്പിസ്റ്റ് അരുള്‍ ചിന്നപ്പന്റെ വീട്ടില്‍ നിന്ന് നിരോധിച്ച കറന്‍സി നോട്ടുകള്‍ കണ്ടുകെട്ടിയതായി പോലിസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
പോലിസ് അനധികൃത പണം പിടികൂടിയത്. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.