Breaking News

ചൈനയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി; ചൈനീസ് വാക്സിന്‍ മാത്രം ഉപയോഗിച്ച രാജ്യത്ത് കോവിഡ് അതീവഗുരുതരം…

കൊറോണയ്ക്കെതിരെ ചൈന നിര്‍മ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്ന് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുനന്നത്.

അവയില്‍ മിക്കതും തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളാണ്. വിലക്കുറവാണ് എന്നതും സംഭരണ പ്രക്രിയ ലളിതമാണ് എന്നതുമാണ് ഈ രാജ്യങ്ങളെ ചൈനയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്.

സാങ്കേതിക വിദ്യ അത്രയേറെയൊന്നും വികസിക്കാത്ത ഇത്തരം രാജ്യങ്ങളില്‍ ഒരു നിശ്ചിത താപനിലയില്‍ മറ്റു വാക്സിനുകള്‍ സൂക്ഷിക്കണം എന്നത് തികച്ചും അപ്രായോഗികമാണ്.

അതേസമയം ചൈനീസ് വാക്സിന്‍ മാത്രം ഉപയോഗിച്ച ചിലിയില്‍ ഇപ്പോള്‍ രോഗവ്യാപനം അതിശക്തമാവുകയാണ്. ലാറ്റിന്‍ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും

അധികം വാക്സിനുകള്‍ നല്‍കിയ മൂന്നാം ലോക രാജ്യങ്ങളില്‍ ഒന്നാണ് ചിലി. ലോകം പുകഴ്‌ത്തിപ്പാടിയ

വാക്സിന്‍ പദ്ധതിയുടെ വിജയത്തിനുശേഷം ഇപ്പോള്‍ ചിലി കോവിഡിന്റെ പിടിയില്‍ ചക്രശ്വാസം വലിക്കുകയാണ്. മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്സിന്റെ രണ്ടു ഡോസും, 40 ശതമാനത്തിലധികം

പേര്‍ക്ക് ആദ്യ ഡോസും നല്‍കിക്കഴിഞ്ഞിട്ടും ചിലിയില്‍ രോഗവ്യാപനം ശക്തമാവുകയാണ്. രോഗവ്യാപന തോതില്‍ 80 ശതമാനം വര്‍ദ്ധനവുണ്ടായതോടെ ചിലി വീണ്ടും ലോക്ക്ഡൗണിലേക്ക് മടങ്ങുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …