Breaking News

News Desk

മുട്ടക്കറിയില്‍ പുഴു, 6 വിദ്യാര്‍ഥികൾ ആശുപത്രിയിൽ; ‘വാഗാലാന്‍ഡ്’ ഹോട്ടല്‍ പൂട്ടിച്ചു

ഇടുക്കി: ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണ്ണിലെ വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരെ നടപടി. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ ഒരു സംഘം വിദ്യാർത്ഥികൾക്കുള്ള മുട്ടകറിയിലാണ് പുഴുവിനെ കണ്ടത്. ഇതേതുടർന്ന് വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയും അധികൃതർ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. വിദ്യാർത്ഥി സംഘത്തിലെ രണ്ട് കുട്ടികൾക്കാണ് മുട്ടക്കറിയിൽ പുഴുവിനെ കിട്ടിയത്. ഇതിനിടെ മറ്റ് ചില കുട്ടികൾക്ക് ഛർദ്ദിയും അനുഭവപ്പെട്ടു. ഇതേതുടർന്ന് വിദ്യാർത്ഥികൾ ബഹളമുണ്ടാക്കുകയും അധികൃതർക്ക് പരാതി നൽകുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് …

Read More »

ഡൈ ഹാര്‍ഡ് താരം ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ; വെളിപ്പെടുത്തലുമായി കുടുംബം

ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ. ‘ഡൈ ഹാർഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തെ, തലച്ചോറിന്‍റെ മുൻവശത്തെയും വലതുവശത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറൽ ഡിമെൻഷ്യയാണ് ബാധിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വില്ലിസ് കഴിഞ്ഞവര്‍ഷം അഭിനയത്തിൽ നിന്ന് വിട പറഞ്ഞിരുന്നു. 60 വയസ്സിന് താഴെയുള്ളവരിൽ കാണപ്പെടുന്ന രോഗമാണ് വില്ലിസിന് ബാധിച്ചത്. ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്. ഭാവിയിൽ മാറ്റം വന്നേക്കാം. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി എന്നും വില്ലിസിന്‍റെ …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി അനിൽകുമാർ പിടിയിൽ

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റാണ് അനിൽകുമാർ. മധുരയിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് അനിൽകുമാർ പിടിയിലായത്. നിയമവിരുദ്ധമായി ദത്തെടുത്ത കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയെന്നാണ് …

Read More »

31 വിവാഹം; ലോകത്ത് ഏറ്റവുമധികം വിവാഹം കഴിച്ച ലോക റെക്കോർഡുമായി ഗ്ലിൻ വുൾഫ്

കാലിഫോർണിയ : ഒന്നിലധികം പങ്കാളികളുള്ള ധാരാളം ആളുകൾ ഈ ലോകത്തിലുണ്ട്. എന്നാൽ, 31 തവണ വിവാഹിതനായ ഒരു പുരുഷനാണിപ്പോൾ ശ്രദ്ധനേടുന്നത്. ഒരേ സമയം അദ്ദേഹത്തിന് ഒന്നിൽ കൂടുതൽ പങ്കാളികൾ ഉണ്ടായിരുന്നില്ല, പക്ഷേ മുൻ ഭാര്യമാരിൽ നിന്ന് അകന്നു കഴിയുമ്പോഴെല്ലാം വീണ്ടും വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. തന്‍റെ ജീവിതകാലത്ത് അദ്ദേഹം 31 സ്ത്രീകളെ വിവാഹം കഴിച്ചു. ഏറ്റവും കൂടുതൽ വിവാഹം കഴിച്ച ലോക റെക്കോർഡാണ് ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. …

Read More »

വസ്ത്രം കഴുകുന്നതിൽ തര്‍ക്കം; യുവസൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി ഡിഎംകെ നേതാവും സംഘവും

ചെന്നൈ: വസ്ത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവ സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പോച്ചാംപള്ളിയിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശി പ്രഭു (33) ആണ് മരിച്ചത്. സൈനികനായ പ്രഭുവിനെ ഫെബ്രുവരി എട്ടിനാണ് ഡിഎംകെ നേതാവ് ചിന്നസാമിയും സംഘവും മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭു വ്യാഴാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ ചിന്നസാമിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. പോച്ചാംപള്ളിയിലെ വാട്ടർ ടാങ്കിന് സമീപം …

Read More »

പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ പടരുന്നു; കത്തിനശിച്ചത് 50 ഏക്കറോളം

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിലെ കാട്ടുതീ പടർന്ന് 50 ഏക്കർ വനമേഖല കത്തിനശിച്ചു. ഇടഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്. വിതുര ഫയർഫോഴ്സും പാലോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ 11 മണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇടഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലുള്ള കാട്ടിലാണ് …

Read More »

സൂര്യകുമാറിന്റെ കടുത്ത ആരാധിക; മുമാലിന്റെ ക്രിക്കറ്റ്‌ ഷോട്ടുകൾ കണ്ട് അമ്പരന്ന് സച്ചിൻ

രാജസ്ഥാൻ : സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ പലപ്പോഴും സാധാരണക്കാരായ വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. രാജസ്ഥാൻ മരുഭൂമിയിലെ ക്രിക്കറ്റ്‌ കളിയിൽ അത്ഭുതകരമായ ഷോട്ടുകൾ പായിച്ച 14 കാരിക്കാണ് ഇപ്പോൾ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. വനിതാ ഐ.പി.എൽ താരലേലം നടന്ന സമയത്താണ് രാജസ്ഥാനിലെ ഒരു കർഷകന്റെ മകളായ മുമാൽ മെഹറും ശ്രദ്ധിക്കപ്പെട്ടത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മുമാൽ താരമായെന്ന് മാത്രമല്ല, സാക്ഷാൽ ക്രിക്കറ്റ്‌ ദൈവം സച്ചിൻ ടെൻഡുൽക്കർ തന്നെ പെൺകുട്ടിയെ …

Read More »

തുർക്കി ഭൂകമ്പം; സഹായധനം പ്ലാസ്റ്റിക് കാരിബാഗിൽ നൽകി താലിബാന്‍ സന്നദ്ധ സംഘടന

ഖത്തർ : തുർക്കി ഭൂചലനത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാൻ്റെ കീഴിൽ വരുന്ന സഹായ സംഘടന തുർക്കിക്ക് നൽകിയ സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ സഹായ സംഘടന തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി സംഭാവന ചെയ്തത് 50,000 ഡോളർ (41 ലക്ഷത്തിലധികം രൂപ) ആണ്.  യുഎസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കായി …

Read More »

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രിവാസം വേണ്ടെന്ന് നിർദേശം

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയ്ക്ക് തത്ക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കുന്നതിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം. ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ നൽകുന്നത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെ ഡോക്ടർ യു.എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള …

Read More »

കേരള ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്; വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനം വർധിച്ചു

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയിൽ ഉണ്ടായത് വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 500 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലധികം വർധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറിലേറെ ടൂറിസം സംരംഭകർ പങ്കെടുത്തു. കൊവിഡ് ആശങ്കകൾ കുറഞ്ഞതോടെ ലോക ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര …

Read More »